351 total views
പുതിയ നിയമത്തിൽ ദൈവസഭയുടെ ആത്മീയ വളർച്ചയ്ക് ആവശ്യമായ 28 പ്രാർത്ഥനകളാണ് താഴെകൊടുത്തിരിക്കുന്നത്. ഇവ കർത്താവായ യേശുക്രിസ്തുവിൻറെ തലയോളം വളരുവാൻ നമ്മെ പ്രാപ്തരാക്കുന്നു. ഇവയെ വ്യക്തിപരമായും സഭയായും, ധ്യാനിക്കുകയും പ്രസംഗിക്കുകയും പ്രാർത്ഥിക്കുകയും അവയെ പ്രാപിക്കുകയും ചെയ്യുന്ന ദൈവസഭയാണ് പുതിയ നിയമ സഭ. അവരാണ് യേശുക്രിസ്തുവിൻറെ വരവിലേക്ക് ഒരുക്കപ്പെടുന്നവർ.
- നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ ദൈവവും മഹത്വവുമുള്ള പിതാവുമായവൻ നമ്മൾക്ക് തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിൻറെയും വെളിപ്പാടിൻറെയും ആത്മാവിനെ തരുന്നതിന് വേണ്ടി.(എഫെ. 1:17)
- ഹൃദയദൃഷ്ടി പ്രകാശിച്ചിട്ട് അവൻറെ വിളിയാലുള്ള ആശ ഇന്നതെന്ന് അറിയാൻ വേണ്ടി (എഫെ.1:18)
- വിശുദ്ധമാരിൽ അവൻറെ അവകാശത്തിൻറെ മഹിമാധനം ഇന്നതെന്ന് അറിയാൻ വേണ്ടി (എഫെ.1:18)
- അവൻറെ ബലത്തിൽ വല്ലഭത്വത്തിൻറെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്ക് വേണ്ടി വ്യാപരിക്കുന്ന അവൻറെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്ന് അറിയേണ്ടുന്നതിന് വേണ്ടി. (എഫെ.1:19)
- വിശ്വാസവേലയ്ക്ക് വേണ്ടി. (1 തെസ്സ.1:3)
- സ്നേഹപ്രയത്നത്തിന് വേണ്ടി( 1തെസ്സ.1:3)
- യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയ്ക്ക് വേണ്ടി(1.തെസ്സ.1:3)
- അകത്തെ മനുഷ്യനെ സംബന്ധിച്ച് ശക്തിയോടെ ബലപ്പെടേണ്ടുന്നതിന് വേണ്ടി. (എഫെ..3:16)
- ക്രിസ്തു വിശ്വാസത്താൽ നമ്മുടെ ഹൃദയങ്ങളിൽ വസിക്കുവാൻ വേണ്ടിയുള്ള വരത്തിന് വേണ്ടി(എഫെ..3:17)
- നമ്മൾ സ്നേഹത്തിൽ വേരുന്നീ അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ആഴവും എന്ത് എന്ന് സകലവിശുദ്ധന്മാരോട് കൂടെ ഗ്രഹിപ്പാന് വേണ്ടി.(എഫെ..3:18)
- പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാൻ പ്രാപ്തരാകുവാൻ വേണ്ടി.(എഫെ..3:19)
- ദൈവത്തിൻറെ എല്ലാ നിറവിനോളം നിറഞ്ഞ് വരാൻ വേണ്ടി. (എഫെ..3:19)
- നമ്മുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകലവിവേകത്തിലും വർദ്ധിച്ചു വന്നിട്ട് ഭേദാഭേദങ്ങളെ വിവേചിച്ചറിവാൻ വേണ്ടി.(ഫിലി.1:9,10)
- ക്രിസ്തുവിൻറെ നാളിലേക്ക് നിർമ്മലൻമാരും ഇടർച്ചയില്ലാത്തവരും ദൈവത്തിൻറെ മഹത്വത്തിനും പുകഴ്ചയ്ക്കുമായിട്ട് യേശുക്രിസ്തുവിനാൽ നീതിഫലം നിറഞ്ഞവരാകാൻ വേണ്ടി (ഫിലി,1:11)
- നമ്മൾ പൂർണ്ണപ്രസാദത്തിനായി കർത്താവിൻ യോഗ്യരായി നടക്കാൻ വേണ്ടി. (കൊലൊ.1:10)
- ആത്മീകമായ സകലജ്ഞാനത്തിലും വിവേകത്തിലും അവൻറെ ഇഷ്ടത്തിൻറെ പരിജ്ഞാനംകൊണ്ട് നിറഞ്ഞ് വരാൻ വേണ്ടി.(കൊലൊ.1:10)
- സകല സൽപ്രവൃത്തിയിലും ഫലം കായ്ച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരുവാൻ വേണ്ടി. (കൊലൊ.1:10)
- ദൈവത്തിൻറെ മഹത്വത്തിൻറെ വല്ലഭത്വത്തിൻ ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടുവാൻ വേണ്ടി (കൊലൊ.1:11)
- വിശുദ്ധന്മാർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തരാക്കുവാൻ വേണ്ടി.(കൊലൊ.1:12)
- വിശ്വാസത്തിൻറെ കുറവ് തീർപ്പാൻ വേണ്ടി (1തെസ്സ.3:10)
- ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണ നിശ്ചയം ഉള്ളവർ ആകേണ്ടുന്നതിന് വേണ്ടി.(കൊലൊ.4:12)
- നാം തികഞ്ഞവർ ആകേണ്ടുന്നതിന് വേണ്ടി. (കൊലൊ.4:12)
- സഹോദരങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കുന്നതിൽ വര്ദ്ധിച്ചു വരുന്നതിന് വേണ്ടിയും ബാക്കിയുള്ള എല്ലാവരോടും ഉള്ള സ്നേഹം വർദ്ധിക്കുന്നതിന് വേണ്ടിയും.(1തെസ്സ.3:12)
- നമ്മുടെ കര്ത്താവായ യേശു തൻറെ വിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവൻറെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുവാൻ വേണ്ടി.(1തെസ്സ.3:13)
- നമ്മുടെ ദൈവം നമ്മളെ തൻറെ വിളിക്ക് യോഗ്യരായി എണ്ണി സല്ഗുണത്തിലുള്ള സകല താത്പര്യത്തിനും വിശ്വാസത്തിൻറെ പ്രവൃത്തിയും ശക്തിയോടെ പൂർണ്ണമാക്കി തരുവാനും വേണ്ടി.( 2തെസ്സ.2:17)
- നമ്മുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ച് എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുവാൻ വേണ്ടി. (2തെസ്സ.2:17)
- കര്ത്താവ് താൻ നമ്മുടെ ഹൃദയങ്ങളെ ദൈവത്തിൻറെ സ്നേഹത്തിലേക്കും ക്രിസ്തുവിൻറെ സഹിഷ്ണുതയിലേക്കും തിരിക്കുവാൻ വേണ്ടി.(2തെസ്സ.3:5)
- സമാധാനത്തിൻറെ ദൈവം നമ്മളെ അവൻറെ ഇഷ്ടം ചെയ്യുവാൻ തക്കവണ്ണം എല്ലാ നന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്ക് പ്രസാദമുള്ളത് യേശുക്രിസ്തു മുഖാന്തിരം നമ്മിൽ നിവർത്തിക്കുവാൻ വേണ്ടി. (എബ്രാ.13:21)