580 total views
പിതാവ് എന്ന സ്ഥാനം ആർക്കൊക്കെ, എതെല്ലാം നിലകളിൽ
ഗ്രീക്കിൽ പിതാവ് എന്ന വാക്കിന് Pater എന്ന പദം ആണ്. ആരെയൊക്കെ നാം പിതാവ് എന്ന് വിളിക്കപ്പെടുന്നു.
- A human Father, ജഡസംബന്ധമായ പിതാവ്. മാനുഷിക ജനനം നൽകുന്നവനെ പിതാവ് എന്ന് വിളിക്കുന്നു.
- For both parents, “Pateres”, in the plural. അതായത് “അമ്മഅപ്പനെ” ഉദ്ദേശിക്കുന്നു. (എബ്രാ.11:23)
- A remote progenitor, ഒരു ഗോത്രത്തിൻറെയോ, ഗൃഹത്തിൻറെയോ, പൂർവ്വിക തലവൻമാരെ പിതാവ് എന്ന് വിളിക്കുന്നു. ഉദാ. അബ്രഹാം പിതാവ്(മത്താ.3:9), പിതാവായ ദാവീദ് (ലൂക്കോ.1:32), നിങ്ങളുടെ പിതാക്കൻമാർ (ലൂക്കോ.11:47)
- A person respectable for his age or dignity, ഉദാ.അപ്പോസ്തലനായ പൌലോസ് തൻറെ പ്രസംഗം കേൾക്കുവാൻ കടന്ന് വന്ന വളരെ പ്രായം ചെന്നവരെ ഉദ്ദേശിച്ച് അവരെ അഭിസംബോധന ചെയ്യുന്നത് “പിതാക്കൻമാരെ” എന്നു വിളിച്ചുകൊണ്ടാണ്. (അപ്പൊ.7:2, 22:1)
- A Spiritual father. ഒരു മനുഷ്യനെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ടുവരികയും വീണ്ടും ജനനത്തിന് നിദാനവുമായിരിക്കുന്ന വ്യക്തിയെ ആത്മീയ പിതാവ് എന്ന അർത്ഥത്തിൽ പിതാവ് എന്ന് വിളിക്കുന്നു. അപ്പോസ്തലനായ പൌലോസ് കൊരിന്ത്യ വിശ്വാസികളോട് ഇങ്ങനെ പറയുന്നു. നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചതു. (1കൊരി.4:15)
- പിശാചിനെ പിതാവായി ചിത്രീകരിക്കുന്നു. പിതാവാം സത്യ ദൈവത്തിൻറെ സത്യത്തിൽ നടക്കാത്തവരെയും ആ സത്യത്തെ അനുസരിക്കുകയോ, വിശ്വസിക്കുകയോ ചെയ്യാത്ത ഏവരും പിശാച് എന്ന പിതാവിൻറെ മക്കൾ ആകുന്നു. ആ സത്യം പുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നുള്ളതാകുന്നു. (യോഹ.8:44നോക്കുക)
- A first author or beginner of anything. ഏതെങ്കിലും ഒരു കാര്യത്തിൻറെയും തുടക്കം കുറിക്കുകയോ, അതിനെ കണ്ട്പിടിക്കുകയോ, ചെയ്യുന്നവരെയും പിതാവ് എന്ന് വിളിക്കാറുണ്ട്. യേശുക്രിസ്തു പിശാചിനെ കുറിച്ച് ഇങ്ങനെ പറയുന്നു. പിശാച് ഭോഷ്ക് പറയുന്നവനും ഭോഷ്കിൻറെ അപ്പനും (father of lying) ആകുന്നു(യോഹ.8:44). ദൈവത്തിൻറെ ഇഷ്ടത്തിനെ തൻറെ ഭോഷ്കിനാൽ മറിച്ച് കളഞ്ഞ് മാനവജാതിയെ തെറ്റിച്ചവൻ പിശാച് ആകുന്നു.
- സ്വർഗ്ഗസ്ഥനായ ദൈവം നന്മയുടെയും മാനുഷിക കുലത്തിൻറെയും സൃഷ്ടിതാവെന്ന നിലയിൽ പിതാവായിരിക്കുന്നു. ദൈവം വെളിച്ചത്തിൻറെയും, ആത്മാക്കളുടെയും പിതാവാകുന്നു. കൂടാതെ ത്രിത്വത്തിൽ ദൈവം ഒന്നാമനായ പിതാവ് എന്ന നിലയിലും, യേശുക്രിസ്തുവിൻറെ പിതാവ് എന്ന നിലയിലും, ക്രിസ്തുയേശുവിലൂടെ രക്ഷിക്കപ്പെട്ട രക്ഷിത ഗണത്തിൻറെ പിതാവ് എന്ന നിലയിലും സ്വർഗ്ഗസ്ഥനായ ദൈവം ആയിരിക്കുന്നു. (നോക്കുക. പിതാവാം ദൈവം )[gs-fb-comments]