243 total views
കര്‍ത്താവായ യേശുക്രിസ്തു മത്തായിയുടെ സുവിശേഷത്തില്‍ ആറാം അദ്ധ്യായം വാക്യം 29-ല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു
“ശലോമോന്‍ പോലും തന്‍റെ സര്‍വ്വമഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല”
ശലോമോനെകുറിച്ചുള്ള ആമുഖം
ദാവീദിന് ബത്ത്-ശേബയിൽ ജനിച്ച മകനാണ് ശലോമോൻ (2ശമു.12:24) ശലോമോൻ എന്ന പേരിൻറെ അർത്ഥം സമാധാനം എന്നാകുന്നു. ഈ പേരിൻറെ പ്രാധാന്യം 1ദിന.22:9 വിവരിച്ചിരിക്കുന്നു. “എന്നാൽ നിനക്ക് ഒരു മകൻ ജനിക്കും. അവന് വിശ്രമ പുരുഷൻ ആയിരിക്കും. ഞാൻ അവൻറെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും. അവൻറെ പേര് ശലോമോൻ എന്ന് ആയിരിക്കും. അവൻറെ കാലത്ത് യിസ്രായേലിന് സമാധാനവും സ്വസ്ഥതയും ഉണ്ടാകും”.
ശലോമോനെ സംബന്ധിച്ചു വേദപുസ്തകം ഇപ്രകാരം വിവരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഉള്ള പുരുഷൻ(1രാജ.3:9) നീതിയോടെ ന്യായപാലനം ചെയ്യുവാനുള്ള ദൈവത്തിൻറെ ജ്ഞാനം ഉള്ളവൻ (1രാജ.3:28) കടല്കരയിലെ മണൽ പോലെ വിശാലത(1രാജ.4:29)മഹാനായ എഴുത്തുകാരന്‍. സങ്കീർത്തനം 72 ശലോമോൻ എഴുതിയതാണ്. കൂടാതെ 3000 സദ്യശ്യവാക്യവും 1005 ഗീതങ്ങളും രചിച്ചു(1രാജ.4:32). ഇതിന് പുറമേ യഹോവ ശലോമോന് രണ്ട് പ്രാവശ്യം പ്രത്യക്ഷനാകുകയും ചെയ്തു.
1. ശലോമോൻറെ കയ്യിലുണ്ടായിരുന്ന സ്വർണ്ണ ശേഖരണത്തിൻറെ കണക്ക്.
1. ഹീരാം രാജാവ് വക 120 താലന്ത് പൊന്ന് ലഭിച്ചു (1രാജ.9.14) ($691,200,000)
2. ഹീരാം രാജാവ് വക വീണ്ടും 420 താലന്ത് പൊന്ന് ലഭിച്ചു. (1രാജ.9:27,28)
3. ശേബാ രാജ്ഞി വക 120 താലന്ത് പൊന്ന് ലഭിച്ചു(1രാജ.10:10) (3&half million)
4. വാർഷിക നികുതി വരുമാനം Yearly Tax and revenue 666 Talent ( i.e. $3,836,160,000)(20million)
2. 40000 കുതിര (1രാജ4:26) (ഒരു കുതിരയുടെ വില 150 വെള്ളി ശേഖല്‍) (1.രാജ.10:29)
3. 1400 രഥം(1രാജ..10:26)(ഒരുരഥത്തിന്‍റെ വില 600 വെള്ളി ശേഖല്‍)(1രാജ.10:29)
4. 12000 കുതിരച്ചേവകവകർ(1രാജ.10:29)
5. അനേക തർശിശ് കപ്പലുകൾ ഉണ്ടായിരുന്നു.(1രാജ.9:26, 10:22, 2ദിന.8:17:18)
6. സിംഹാസനത്തിൻറെ പ്രത്യേകത എന്നു പറയുന്നത്( നോക്കൂ.1രാജ.10:18-20)
7. ശലോമോൻറെ കീർത്തി ചുറ്റുമുള്ള രാജ്യങ്ങളിൽ വ്യാപിച്ചു(1രാജ 9:26-18, 10:22, 2ദിന.8:17,18)
8. ശലോമോൻറെ നിത്യ ചെലവിൻറെ കണക്ക് (1രാജ.4:22-ല്‍ പ്രതിപാദിച്ചിരിക്കുന്നു). ഏകദേശം അഞ്ചേമുക്കാല്‍ലക്ഷത്തിലേറെ രൂപ)
9. കൊട്ടാരത്തിൻറെ പണിച്ചെലവ് ഇന്നത്തെ വിലയനുസരിച്ച് 57ലക്ഷത്തിനാല്പതിനായിരം കോടി വരും)
10. ദേവാലയപ്രതിഷ്ഠാ സമയത്ത് യാഗത്തിന് ചെലവഴിച്ച രൂപ ഒരു കോടി. (1രാജ 8:62-66, 2ദിന.7:4-10)
2. ശലോമോൻ പാപം ചെയ്യാതിരിപ്പാൻ വേണ്ടിയുള്ള മുന്നറിയിപ്പുകൾ
1. ദാവീദിൻറെ മുന്നറിയിപ്പ്:
ആദ്യമുന്നറിയിപ്പ്(first warning) 1ദിന.22:13
അവസാനത്തെ മുന്നറിയിപ്പ്(second warning) 1രാജ.2:3
2. ദൈവത്തിൻറെ മുന്നറിയിപ്പ്
Firstwarning :- 1രാജ. 3:14
Secondwarnging:- 1 രാജ.9:6,7
Lastwarning:- 1 രാജ.11:11
3. എന്തുകൊണ്ടാണ് ശലോമോൻ പാപം ചെയ്യേണ്ടി വന്നത്?
ശലോമോൻറെ ഭരണത്തിന് ഏതാണ്ട് നാലരനൂറ്റാണ്ട് മുന്പ് യിസ്രായേലിലെ രാജാവിനെകുറിച്ചുള്ള യോഗ്യതകളെ കുറിച്ച് ദൈവം മോശെക്ക് ഇപ്രകാരം ന്യായപ്രമാണം കൊടുത്തിരുന്നു.(……..അവന്നു അനവധി കുതിരഉണ്ടാകരുത്. അധികം കുതിര സമ്പാദിക്കേണ്ടുന്നതിന് ജനം മിസ്രയീമ്യലേക്ക് മടങ്ങിപ്പോകുവാൻ അവന് ഇടവരുത്തരുത്… അവൻറെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ എടുക്കരുത്. വെള്ളിയും പൊന്നും അധികമായി സമ്പാദിക്കരുത്… ഈ ന്യായപ്രാമാണം വാങ്ങി അതിൻറെ ഒരു പകർപ്പ് ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം……രാജ്യഭാരം ചെയ്യേണ്ടുന്നതുമായി അവന് തൻറെ ആയുഷ്കാലം ഒക്കെയും അതു വായിക്കുകയും വേണം….)-(ആവര്‍.17:14-20)
മുകളില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ ശലോമോന്‍ ലംഘിച്ച കല്പനകള്‍
1. തനിക്ക് അനവധി പൊന്നുംവെള്ളിയും ഉണ്ടായിരുന്നു.( 1രാജ.10:14-27)
2. ആയിരക്കണക്കിന് കുതിരകൾ ഉണ്ടായിരുന്നു (1രാജ.4:26, 10:26)
3. നൂറ് കണക്കിന് ഭാര്യമാരും വെപ്പാട്ടികളുംഉണ്ടായിരുന്നു.(1രാജ.11:13)
4. ശലോമോന്‍ ചെയ്ത പാപത്തിന്‍റെ അനന്തര ഫലം എന്തായിരുന്നു.?
1. അവന്‍റെ രാജവാഴ്ചയിൽ ആദ്യമായി പ്രതിയോഗി എഴുന്നേറ്റു.(1രാജ.11:4-15)
2. രാജത്വം ശലോമോനില്‍ നിന്ന് മാറുകയും രാജ്യം രണ്ടായി വിഭാഗിക്കപ്പെടുകയും ചെയ്തു.(1രാജ.11:9-13, 26-40)
5. സംഗ്രഹം
എന്നാല്‍ ദൈവഭയം ഇല്ലാതിരുന്ന ശലോമോൻ നാല്പത് സംവത്സരം യിസ്രായേലിനെ ഭരിച്ചിരുന്നുവെങ്കിലും(1രാജ.11:42) താൻ യിസ്രായേലിന് കഠിനമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും അവരെ കൊണ്ട് കഠിനവേലചെയ്യിക്കുകയും ചെയ്തിരുന്നു.(1രാജ.12:1-4). കൂടാതെ തനിക്ക് രണ്ട് പ്രാവശ്യം പ്രത്യക്ഷനായ യഹോവയെ വിട്ട് തന്‍റെ ഹൃദയത്തെ തിരിച്ച്(1രാജ.11:9) ആഡംഭരങ്ങളില്‍ മുഴുകി(സഭാ.2:1-11), അന്യജാതിക്കാരെ വിവാഹം കഴിച്ച് വിഗ്രഹാരാധനയിലേക്ക് തിരിയുകയും ചെയ്തു(1രാജ.11:1-8)
വേദപുസ്തകം ഇപ്രകാരം പറയുന്നു-:-“മാനത്തോടിരിക്കുന്ന മനുഷ്യന്‍ വിവേകഹീനനായാല്‍ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനത്രെ” (സങ്കീ.49:20)
കുറിപ്പുകള്‍:-താലന്ത് എന്നുള്ളത് തൂക്കത്തെയും നാണയത്തേയും കാണിക്കുന്നു.
ഒരുതാലന്ത് — 98 പൌണ്ട്(ഒരു താലന്ത് സ്വര്‍ണ്ണത്തിന്‍റെ വില 108 പവന്‍റെ തൂക്കത്തിന് സമമാണ്).
നോട്ട്:-ഇതില്‍ പറഞ്ഞിരിക്കുന്ന മൂല്യങ്ങള്‍ കാലാകാലങ്ങളില്‍ വരുന്ന വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും.