എങ്ങനെ കള്ള പ്രവാചകനെയും കള്ള പ്രവചനത്തെയും തിരിച്ചറിയാം? 10 വഴികള്‍

 435 total views

    1. ദൈവം കല്പിക്കാത്ത വചനം ദൈവത്തിന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കുന്നവൻ കള്ള പ്രവാചകൻ (ആവ.18:20)അതിന് ശിക്ഷ മരണം
    2. ഒരുവൻ പ്രവചിക്കുമ്പോൾ അത് ദൈവം അരുളിചെയ്തതാണോ എന്ന് എങ്ങനെ അറിയാം?.അവൻ പറയുന്നത് ഒത്തുവരാതെയും അത് സംഭവിക്കാതിരിക്കുകയും ചെയ്താൽ അവൻ കള്ള പ്രവാചകൻ. (ആവ.18:21-22). അവനെ പേടിക്കേണ്ട ആവശ്യമില്ല.
    3. ദൈവത്തിൻറെ യഥാർത്ഥപ്രവാചകൻ ദൈവം അവന് ദർശനത്തിൽ വെളിപ്പെടുകയും സ്വപ്നത്തിൽ അരുളപ്പാട് കൊടുക്കുകയും ചെയ്യും. അവനോട് മറപൊരുളായിട്ടല്ല അഭിമുഖമായും സ്പഷ്ടമായിട്ടുമായിരിക്കും ദൈവത്തെ അവൻ കാണുകയും കേൾക്കുകയും ചെയ്യുന്നത്.(സംഖ്യ.12:6,8). അല്ലാത്തവൻ അവൻറെ മനസിൻറെ തോന്നലുകളും സങ്കൽപ്പങ്ങളും ആയിരിക്കും യഹോവയുടെ നാമത്തിൽ പ്രവചിക്കുന്നത്. അവൻ കള്ള പ്രവാചകൻ.
    4. സമാധാനം പ്രവചിക്കുന്ന പ്രവാചകൻ അവന്റെ വചനം നിവർത്തിയാകുകയാണെങ്കിൽ അവൻ ദൈവത്തിന്റെ പ്രവാചകൻ. അല്ല എന്നുണ്ടെങ്കിൽ കള്ള പ്രവാചകൻ.(യിരെ.28:9)
    5. ദൈവ കല്പനയാൽ പരിശുദ്ധാത്മനിയോഗം പ്രാപിച്ച് പ്രവചിക്കുന്നവൻ ദൈവത്തിനറെ പ്രവാചകൻ. അല്ലാത്തവൻ സ്വന്ത ഇഷട്പ്രകാരം പ്രവചിക്കുന്നവൻ. (2പത്രൊസ്.1:20).
    6. ദൈവത്തിൻറെ പ്രവാചകൻ പ്രവചിക്കുമ്പോള്‍ സഭയ്ക്കോ വ്യക്തികള്‍ക്കോ ആത്മീകവർദ്ധനയും പ്രബോധനവും ആശ്വാസവും ഉണ്ടാകുന്നു.(1 കൊരി.14:3).അല്ലാത്തവൻ കലക്കവും ഭിന്നിപ്പും ഉണ്ടാക്കുന്നു.
    7. ദൈവത്തിൽ നിന്നും പ്രവചനം കേള്‍ക്കുവാൻ ആഗ്രഹിക്കുന്നവൻ ഉപദേശത്തിനും സാക്ഷ്യത്തിനും വേണ്ടി ആയിരിക്കണം പ്രവാചകൻറെ അടുക്കൽ പോകേണ്ടത്. പ്രവാചകനും അങ്ങനെ തന്നെ ആയിരിക്കണം ആഹ്വാനം ചെയ്യേണ്ടതും.(യെശ.8:19,20). ഇങ്ങനെ അല്ലാത്ത കേള്‍വികളും പ്രവചനങ്ങളും കള്ളത്തരം.
    8. യഥാർത്ഥ പ്രവാചകൻ യേശുക്രിസ്തുവിൻറെ ജ‍ഡാവതാരം,മരണം, പുനരുത്ഥാനം, രണ്ടാം വരവ്….ഇവ വ്യക്തമായി പ്രസംഗിക്കുന്നവൻ ആയിരിക്കും.സുവിശേഷ തൽപ്പരനും സഭയെ കുറിച്ച് ആത്മാർത്ഥയും ഏത് മനുഷ്യനെയും ക്രിസ്തുവിൽ തികച്ചു നിർത്തുവാനുള്ള പരിഞ്ജാനവും ഉള്ളവൻ ആയിരിക്കും. ഇങ്ങനെയുള്ളവൻ ദൈവത്തിൻറെ പ്രവാചകൻ. യേശുവിൻറെ സാക്ഷ്യം ആയിരിക്കും അവരുടെ പ്രവചനദൂതുകൾ. അല്ലാത്തവർ കള്ള പ്രവാചകൻറെ ആത്മാവും വഞ്ചനയുടെ ആത്മാവും പേറി നടക്കുന്നവർ.
    9. കള്ള പ്രവാചൻമാരെ അവരുടെ ഫലങ്ങളാൽ തിരിച്ചറിയാം. ദൈവവചനത്തിൻറെ അനുസരണത്താൽ ഉളവാകുന്ന ആത്മഫലങ്ങള്‍ ഇല്ലാത്തവ‍‍ർ കള്ള പ്രവാചകൻമാർ.(മത്താ.7:15,16)
    10. യേശുക്രിസ്തുവിൻറെ വരവിനെയും അതിൻറെ ലക്ഷണത്തെയും മറിച്ച് പ്രസംഗിക്കുന്നവരും ആ നിലകളിലുള്ള അത്ഭുതങ്ങളും ചെയ്യുന്നവർ കള്ള പ്രവാചകൻമാർ.(മത്താ.24:24-26)  

Author: JOHNSON G VARGHESE

Hi, I am Johnson G Varghese, Pastor and Bible Teacher @ Church of God in India, Living at Kerala,Kollam Dist.
0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments