726 total views
1. ഭൂമിയിലെ ധാതുക്കള്‍
2. ഭൂമിയുടെ പ്രായം
3. ഭൂമിയുടെ ആക്യതി.
4. ഭൂമിയുടെ അളവ്.
5. ഭൂമിയുടെ ഘടകങ്ങള്‍
6. ഭൂമിയുടെ ഭ്രമണം
7. ഭൂമിയുടെ ഭ്രമണ ഫലമായി താഴെ പറയുന്നകാര്യങ്ങള്‍ സംഭവിക്കുന്നു.
8. ഭൂമിയുടെ വിഭജനം വേദപുസ്തകാടിസ്ഥാനത്തില്‍
9. ഭൂമിയുടെ അന്തര്‍ഭാഗം. — സയന്‍സിന്‍റെവിവരണം
10.ഭൂമിയുട മുകളില്‍ സ്ഥിതി ചെയ്യുന്നഅന്തരീക്ഷമണ്ഡലം : സയൻസിൻറെ വിവരണം
11.ദൈവം സൃഷ്ടിച്ച ആകാശത്തിന്‍റെയും ഭൂമിയുടെയും നശീകരണം
ദൈവം ആദിയിൽ തന്‍റെ വചനത്താൽ ഭൂമിയെ സൃഷ്ടിച്ചും നിര്‍മ്മിച്ചും ഉണ്ടാക്കി. മനുഷ്യര്‍ക്ക് പാര്‍പ്പാനായി അതിനെ കൊടുത്തു. (ഉല്പ.1:1,27-31, യെശ.45:18).ദൈവത്തിന്‍റെ ദയയാലും കരുണയാലും ഭൂമിനിറഞ്ഞിരിക്കുന്നു (സങ്കീ.35:5,119:64). സര്‍വ്വ ഭൂമിയും ദൈവത്തിന്‍റെ മഹത്വംകൊണ്ടും ധനം കൊണ്ടും(RICHES)നിറഞ്ഞിരിക്കുന്നു.(യെശ.6:3, സങ്കീ.104:24))ഈ ഭൂമിയെ ദൈവം തന്‍റെ പാദപീഠമായും സ്വര്‍ഗ്ഗത്തെ തന്‍റെ സിംഹാസനമായും ഉപയോഗിക്കുന്നു (യെശ.66:1,മത്താ.5:34-35)
ദൈവംസൃഷ്ടിച്ച ഭൂമിയില്‍ ധാതുക്കളും ദ്രവ്യങ്ങളും അയിരുകളും കൊണ്ട്നിറഞ്ഞിരിക്കുന്നു. ആവര്‍ത്തനപുസ്തകം.8:9പറയുന്നു, ഭൂമിയില്‍ നിന്ന് കല്ല് ഇരുമ്പായിരിക്കുന്നതും മലകളില്‍ നിന്ന് താമ്രം (ചെമ്പ്) വെട്ടിയെടുക്കുകയും ചെയ്യാം. ഇയ്യോബ് 28:1-2,6 പറയുന്നു, വെള്ളിയും ഇരുമ്പും ചെമ്പും പാറകളില്‍ നിന്ന് നീലരത്നവും സ്വര്‍ണ്ണവും ഭൂമിയിൽ നിന്ന് ലഭിക്കുന്നു.
ഭൂമിയില്‍ നിന്ന് ലഭിക്കുന്ന മറ്റ് ധാതുക്കൾ യഥാക്രമം, അലൂമുനിയം, അഞ്ജനക്കല്ല്,(ANTIMONY-USA) കാഡ്മിയം, ക്രോമിയം, കോബാള്‍ട്ട്,ചെമ്പ്,സ്വര്‍ണ്ണം, ഇരുമ്പ്, ഈയം, മാംഗനീസ്,മെര്‍ക്കുറി, അഭ്രം, നിക്കല്‍,ഫോസ്ഫേറ്റ്, പൊട്ടാഷ്,വെള്ളി, ടിന്‍(വെളുത്തീയം), ടങ്സ്റ്റന്‍(വൈദ്യുത ബള്‍ബുകളുടെയും ഉരുക്കിന്‍റെയും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം),നാകം(സിങ്ക്),ഇവലഭിക്കുന്നു. ഇങ്ങനെ പലവിധ ധാതുക്കളാല്‍ ഭൂമിയുടെ ഉള്ളറകള്‍ മനുഷ്യന് ദൈവംഅനുഗ്രഹമായി നല്‍കിയിരിക്കുന്നു.
ബൈബിളിൽ ഭൂമിയുടെ പ്രായം എത്രയെന്ന് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടില്ല. മറിച്ച് ഭൂമിയുടെ സൃഷ്ടി സമയത്തെ ആദിയിൽ എന്ന വാക്കിനാല്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സയന്‍സിന്‍റെ കാഴ്ചപ്പാടിൽ ഭൂമിയുടെ പ്രായം 4.6ബില്യന്‍ വര്‍ഷം എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഏകദേശം 460 കോടി വര്‍ഷം.(ഒരുബില്യണ്‍ എന്നു പറയുന്നത് ആയിരം ദശലക്ഷം ആകുന്നു). ചരിത്രാതീകമായ കാലഘട്ടം ആയിരിക്കുന്നത് കൊണ്ടാകാം ഒരു പക്ഷേ ആദിയില്‍ എന്ന വാക്ക് ദൈവം സൃഷ്ടി സമയത്തോടുള്ള ബന്ധത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
ഏകദേശം 2500 കൊല്ലങ്ങള്‍ക്ക് മുന്‍പ് പൈതഗോറസ് എന്ന ശാസ്ത്രജ്ഞൻ ഭൂമി ഉരുണ്ടതാണന്ന് കണ്ട് പിടിച്ചു. എന്നാല്‍ നോക്കൂ, വേദപുസ്തകത്തില്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് 2700 കൊല്ലം മുന്‍പ് യെശയ്യാ പ്രവാചകനിൽ കൂടിയും(യെശ.40:22,ഭൂമണ്ഡലം=CIRCLE OFTHE EARTH) ,2900 കൊല്ലം മുൻപ് ശലോമോനിൽ കൂടിയും(സദൃ.8:27) താൻ സൃഷ്ടിച്ച ഭൂമിക്ക് ഗോളാക്യതിയാണന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
25000 മൈല്‍ ചുറ്റളവും 3584 കോടി ഏക്കർ വിസ്തീര്‍ണ്ണവും ഭൂമിക്കുണ്ട്.
ഭൂമിയുടെമൊത്ത ഉപരിതല വിസ്തീര്‍ണ്ണം:- 510,100,500 SQ.KM
കരയുടെ ഉപരിതല വിസ്തീര്‍ണ്ണം :- 148,950,800 SQ.KM
കടലിന്‍റെ ഉപരിതല വിസ്തീര്‍ണ്ണം :- 361,149.700 SQ.KM
(NOTE:-SQ=ഒരു അക്കത്തെയോ,സംഖ്യയേയോ, അതേ അക്കമോ സംഖ്യയോ കൊണ്ട് ഗുണിക്കുന്നതാണ് SQ)
ഭൂമിയുടെമൊത്ത വിസ്തീര്‍ണ്ണത്തിൽ 29.2% കരയും ബാക്കി 70.8% വെള്ളവുമാണ്.
അലുമുനീയം (0.4%)സൾഫർ,(2.7%)സിലിക്കോണ്‍,(13%)ഓക്സിജന്‍,(28%)കാല്സ്യം (1.2%) നിക്കല്‍,(2.7%) മഗ്നീഷ്യം(17%)ഇരുമ്പ്(35%)
ഭൂമിഅതിന്‍റെ അച്ചുതണ്ടിൽ കറങ്ങുന്നു. ഈ അച്ചുതണ്ട് എന്നു പറയുന്നത് ഭൂമിയുടെ മദ്ധ്യഭാഗത്ത് കൂടി കടന്ന് പോകുന്ന ഒരു സാങ്കല്‍പിക രേഖയാണ്. ഭൂമി അതിന്‍റെ അച്ചുതണ്ടില്‍ 24 മണിക്കൂറിൽ ഒരു പ്രാവശ്യം കറങ്ങുന്നു. യഥാര്‍ത്ഥ സമയം 23 മണിക്കൂര്‍, 56മിനിട്ട്, 4.09സെക്കെന്‍ഡ് ആണ്. കറക്കത്തിന്‍റെ ദിശ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് അത്രെ ആകുന്നു. ഭൂമി സൂര്യനെ ഭ്രമണം ചെയ്യുന്ന സമയം 365ദിവസം,5മണിക്കൂര്‍, 48മിനിട്ട്, 45.51 സെക്കന്‍ഡ് അത്രെ. വര്‍ഷം കണക്കാക്കുന്നത് ഈ സമയത്തെ ആസ്പദമാക്കിയാകുന്നു.
7. ഭൂമിയുടെ ഭ്രമണ ഫലമായി താഴെ പറയുന്നകാര്യങ്ങള്‍ സംഭവിക്കുന്നു. :
- രാവും പകലും ഉണ്ടാകുന്നു.
- സമുദ്രത്തിന്‍റെ ചലനത്താൽ ഉണ്ടാകുന്ന പ്രഷറിനാൽ കാറ്റ് ഉണ്ടാകുന്നു.
- കാറ്റിനാല്‍ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നു.
8. ഭൂമിയുടെ വിഭജനം വേദപുസ്തകാടിസ്ഥാനത്തില്‍
ആകാശത്തെയും ഭൂമിയെയും ഉള്‍പ്പെടുത്തി,ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് ഫിലിപ്പിയർ 2::10-ൽ ലോകത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു. അവ യഥാക്രമം താഴെ പറഞ്ഞിരിക്കുന്നു.
- സ്വര്‍ല്ലോകം(IN HEAVEN)
- ഭൂലോകം (ON EARTH)
- അധോലോകം(UNDER THE EARTH)
സയന്‍സ് ഇതിൽ സ്വര്‍ല്ലോകത്തയും അധോലോകത്തെയും തരം തിരിച്ച് പഠിപ്പിക്കുന്നു,. അവ തൊട്ട് പിന്നാലെ നമുക്ക് പഠിക്കുവാനുള്ള ഭാഗമായത് കൊണ്ട് അടുത്ത ഭാഗത്തേക്ക് കടക്കാം.
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു(ഉല്പ.1:1). ഇവിടെ ആകാശം എന്ന വാക്ക് ഹീബ്രൂ ഭാഷയില്‍ ആകാശങ്ങൾ എന്ന അര്‍ത്ഥം വരുന്ന ബഹുവചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. വേദപുസ്തകത്തില്‍ മൂന്ന് ആകാശങ്ങളെകുറിച്ചു പറഞ്ഞിരിക്കുന്നു. ഈ മൂന്ന് ആകാശങ്ങളെയും ചേര്‍ത്ത് നാം സ്വര്‍ല്ലോകംഎന്നു പറയുന്നു. അവ മൂന്നും ഏതെന്ന് നോക്കാം.
- പക്ഷികള്‍വസിക്കുന്ന ആകാശം.(ദാനീ.4:12, മത്താ.6:26,ഉല്പ.1:20)
പക്ഷികൾ വസിക്കുന്നതും മേഘങ്ങൾ കാണപ്പെടുന്നവയുമായ മണ്‍ഡലമാണിത്. നീരാവി തങ്ങിനില്‍ക്കുന്നതും(ഇയ്യോ.38:29)മഴ പെയ്യുന്നതും (യാക്കോ.5:18)ഹിമം പൊഴിയുന്നതും (യെശ.55:10) ഇവിടെ നിന്നാണ്.
- നക്ഷത്ര മണ്‍ഡലങ്ങൾ സ്ഥിതി ചെയ്യുന്ന ആകാശം(സങ്കീ.19:1,ഉല്പ.1:14-18)
ഈ മണ്ഡലത്തിലാണ് സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ ,മറ്റ് ഗ്രഹങ്ങള്‍, ഇവയെല്ലാം സ്ഥിതി ചെയ്യുന്നത്.
3. മൂന്നാം സ്വര്‍ഗ്ഗം അഥവാ പറുദീസ-(2കൊരി.12:2)
മരിച്ച വിശുദ്ധന്‍മാരുടെ പുനരുത്ഥാനം വരെയുള്ള കാലയളവിൽ ആത്മാവ് വിശ്രമിക്കുവാനുള്ള പറുദീസ.
അധോലോകം(UNDER THE EARTH)
ഭൂമിയുടെ ഉള്ളറയെ ആണ് അധോലോകം എന്നു പറയുന്നത്. സയന്‍സ് പരമായി ഭൂമിയുടെ ഉള്ളറയെക്കുറിച്ച് നമുക്ക് പഠിക്കുവാനുള്ളത് കൊണ്ട് ബൈബിള്‍ എന്താണ് അധോലോകം എന്ന് വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നോക്കാം.
ഫിലിപ്പ്യര്‍ 2:10 ആധാരമാക്കി അധോലോകം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് മരിച്ച ദുഷ്ടമനുഷ്യരുടെ വാസസ്ഥാനം ആണെന്ന് മനസിലാക്കാം. കാരണം മരിക്കുന്ന വിശുദ്ധന്‍മാരുടെ ആത്മാക്കൾ ഉയരത്തിൽ ദൈവത്തിന്‍റെ അടുക്കലേക്കും(സഭാ.12:7),ദുഷ്ട മനുഷ്യരുടെ ആത്മാക്കള്‍ കീഴെയുള്ള പാതാളത്തിലേക്കും (സദ്യ.15:24), ആയിരിക്കുന്നത് കൊണ്ട് സ്വര്‍ഗ്ഗം ഉയരത്തിലും പാതാളം അധോലോകത്തിലും ആണെന്ന് മനസിലാക്കുവാന്‍ കഴിയുന്നു. ബുദ്ധിമാന്‍റെ ജീവയാത്ര മേലോട്ടാകുന്നു. കീഴെയുള്ള പാതാളം അവന്‍ ഒഴിഞ്ഞുപോകുന്നു(സദൃ.15:24)
9. ഭൂമിയുടെ അന്തര്‍ഭാഗം. — സയന്‍സിന്‍റെവിവരണം
സയന്‍സ് ഭൂമിയുടെ ഘടന മനസിലാക്കിയിരിക്കുന്നത് ഭൂകമ്പത്തെക്കുറിച്ചുള്ള പഠനത്തിൽ നിന്നാണ്. ഭൂമി പല അടുക്കുകളാല്‍ നിര്‍മ്മിക്കപ്പെട്ട ഗോളാകൃതിയിലുള്ളതൊന്നത്രെ. ഇതില്‍ പ്രധാനമായി മൂന്ന് അടുക്കുകളാണ് ഭൂമിയുടെ ഉള്‍ഭാഗം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
- THE CRUST – (FIRST ZONE)
- THE MANTLE –(SECOND ZONE)
- THE CORE -(THIRD ZONE)
- THE CRUST (ഭൂമിയുടെ പുറം തോട്)
ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 16 കി.മി. തുടങ്ങി 40 കി.മി വരെയുള്ള ഒരുഅടുക്കാണ് CRUST എന്നറിയപ്പെടുന്ന ഭാഗം. മൂന്ന് മേഖലകളായി ഭൂമിയുടെ അന്തര്‍ഭാഗത്തെ തരം തിരിച്ചിരിക്കുന്നതില്‍ ഉപരിഭാഗം ആണിത്. CRUST എന്ന ഈ ഭാഗത്തെ വീണ്ടും രണ്ടായി തരം തിരിച്ചിരിക്കുന്നു. മുകള്‍ ഭാഗത്തുള്ള അടുക്കിനെ സിയാല്‍ (SIAL) എന്നും അടിയിലുള്ള ഭാഗത്തെ സിമാ (SIMA) എന്നും വിളിക്കുന്നു. ഇതില്‍ സിയാൽ എന്നു പറയപ്പെടുന്ന മുകള്‍ ഭാഗം സിലിക്കേറ്റും അലുമുനീയവും അടങ്ങിയ സ്ഥലമാണിത്.അതുകൊണ്ടാണ് ഇതിനെ സിയാൽ എന്നു വിളിക്കുന്നത്. തൊട്ടു താഴെയുള്ള ഭാഗം സിലിക്കേറ്റും മഗ്നീഷ്യവും അടങ്ങിയിരിക്കുന്ന സ്ഥലമായിരിക്കുന്നത് കൊണ്ട് അതിനെ സിമാ എന്നും വിളിക്കുന്നു.(NOTE:- മഗ്നീഷ്യം= കനം കുറഞ്ഞ് വെള്ളിപോലെ വെളുത്ത ഒരു ലോഹമാണ്;മെറ്റാലിക്ക് എലമെന്‍റ്. സിലിക്കേറ്റ്=സിലിക്ക ചേര്‍ന്ന ഒരു ലവണം, സിലിക്ക =ഒരു തരം ലോഹമണല്‍; ഗ്ലാസ് ഉണ്ടാക്കുവാൻ ഇത് ഉപയോഗിക്കുന്നു.)
2.THE MANTLE
ഭൂമിയുടെ പുറംതോട് എന്നറിയപ്പെടുന്ന CRUST- തൊട്ട് താഴെയുള്ള ഒരു അടുക്കാണിത്. ഏകദേശം 2900 കി.മി വരെ ഭൂമിയ്ക്കുള്ളിലോട്ടുള്ള ഭാഗമാണിത്.. മഗ്നീഷ്യവും സിലിക്കേറ്റും ഇരുമ്പും പ്ളാസ്റ്റിക്കും അടങ്ങിയ സുദൃഢമായപാറകളാണ് മാന്‍റെലിൽ സ്ഥിതി ചെയ്യുന്നത്.
- THE CRORE
2900 കി.മി. താഴെ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവസാനത്തെ അടുക്കാണ് CRORE എന്നറിയപ്പെടുന്ന ഈ ഭാഗം. ഇരുമ്പും നിക്കലും ചേര്‍ന്നുള്ള വസ്തുക്കള്‍ അടങ്ങിയ ഭാഗമാണിത്. സയന്‍സ് വിശ്വസിക്കുന്നത് ഭൂമിയുടെ കാന്തിക ശക്തി ഈ ഭാഗങ്ങളില്‍ ആണെന്നാണ്. ഇയ്യോബിന്‍റെ പുസ്തകത്തിൽ പരിശുദ്ധാത്മാവ് ഇപ്രകാരംപറയുന്നു, ദൈവം ഭൂമിയെ നാസ്തിത്വത്തിന്‍മേൽ തൂക്കുന്നു.(He hangs the earth onnothing)(ഇയ്യോ.26:7). നാസ്തിത്വം എന്നു പറഞ്ഞാല്‍ ഒന്നുമില്ലായമ അഥവാ ശുന്യത്വം. അതെ ദൈവം തന്‍റെ ആജ്ഞാ ശക്തിയാൽ ഭൂമിയെ ഒന്നുമില്ലായ്മയില്‍ തൂക്കി നിര്‍ത്തിയിരിക്കുന്നു.
CORE എന്നു പറയുന്ന ഈ ഭാഗത്തെ രണ്ടായി വിഭജിച്ചിരിക്കുന്നു. 1). OUTER CORE, 2).INNER CORE.
- OUTERCORE: ഏകദേശം 2080 കി.മി.കനത്തില്‍ ദ്രാവകരൂപത്തിലുള്ള ഇരുമ്പും നിക്കലും,സള്‍ഫറും,നിറഞ്ഞു നില്‍ക്കുന്ന ഭാഗമാണിത്. വേദപുസ്തകത്തില്‍ ഇയ്യോബ് 28:5 പറയുന്നു, ഭൂമിയുടെ അധോഭാഗം(ഉള്‍ഭാഗം) തീകൊണ്ടെന്നപ്പോലെ മറിയുന്നു.
- INNERCORE: 1370 കി.മി. കനത്തില്‍ സ്ഥിതിചെയ്യുന്നു. 4000 ഡിഗ്രി സെല്‍ഷ്യസ് ചൂട്. നിക്കലും ഇരുമ്പും അടങ്ങിയിരിക്കുന്നു.
(NOTE:നിക്കല്‍ = ഒരു തരം വെളുത്ത ലോഹമാണിത്. നിക്കല്‍,പൂശുക എന്ന് കേട്ടിട്ടില്ലേ)
ഭൂമിയുടെ ഉൾഭാഗം പുറം ഭാഗത്തിൽ നിന്ന് വളരെ വ്യത്യസ്ഥമാണ്. ഒരോ 32 കി.മി. ഉള്ളിലേക്ക് കടക്കുമ്പോഴും 1 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടികൊണ്ടിരിക്കുന്നു. ഭൂമിയുടെ മദ്ധ്യഭാഗത്ത് 2000 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്. എന്നിരുന്നാലും ലോഹങ്ങള്‍ ഉരുകാതെ സുദൃഡമായി തന്നെ നില്‍ക്കുന്നു.
10. ഭൂമിയുട മുകളില്‍ സ്ഥിതി ചെയ്യുന്നഅന്തരീക്ഷമണ്ഡലം : സയൻസിൻറെ വിവരണം
ഭൂമിക്ക് മുകളില്‍ 1000 കി.മി. വരെയുള്ള ഭാഗത്തെയാണ് അന്തരീക്ഷമണ്ഡലം എന്നു പറയുന്നത്. ഭൂമിയെ കാത്തു സൂക്ഷിക്കുന്ന ഒരു ആവരണ കവചം (INSULATION BLANKET) എന്നു തന്നെ അന്തരീക്ഷ മണ്ഡലത്തെക്കുറിച്ച് പറയാം. സൂര്യനിലെ ചൂടിനെയും വെളിച്ചത്തെയും നമുക്ക് മിതപ്പെടുത്തി തരുന്നത് അന്തരീക്ഷമണ്ഡലം ആണ്. ഭൂമിയിൽ നിന്ന് 149,407,000 കി.മി. അകലെയാണ് സൂര്യന്‍ നില്‍ക്കുന്നത്.100 ഡിഗ്രി സെന്‍റിഗ്രേഡിൽ ആണ് വെള്ളം തിളയ്ക്കുന്നത്. എന്നാല്‍ സൂര്യന്‍റെമദ്ധ്യഭാഗത്തുള്ള ചൂട് 35000 ഡിഗ്രി സെന്‍റിഗ്രേഡിൽ അധികമാണ്. ഈ ചൂടിനെയും വെളിച്ചത്തെയും അന്തരീക്ഷമണ്ഡലം നമുക്ക് മിതപ്പെടുത്തിത്തരുന്നു.
സൂര്യനും ഭുമിയും തമ്മിലുള്ള അകലം ദൈവം ശരിയായ ക്രമത്തിലാണ് വച്ചിരിക്കുന്നത്. ഒരു പക്ഷേ സൂര്യന്‍ ഭുമിയോട് അടുത്ത് പോയിരുന്നുവെങ്കിൽ ഭൂമി മുഴുവന്‍ വെറും ഒരു മരുഭുമിയാകുമായിരുന്നു. മറിച്ച്അകന്നു പോയിരുന്നുവെങ്കില്‍ ഭുമി തണുത്തുറഞ്ഞ് പിണ്ഡമായിത്തീര്‍ന്നേനെ!
അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഓസോണ്‍പാളിക സൂര്യൻ വിസര്‍ജ്ജിക്കുന്ന വിഷകരമായ അള്‍ട്രാ വയലറ്റ് രശ്മികളെ തടഞ്ഞു നിര്‍ത്തി നമ്മെ അതിന്‍റെ പാര്‍ശ്വ ഫലത്തില്‍ നിന്ന് രക്ഷിക്കുന്നു.
അന്തരീക്ഷ മണ്ഡലം പലവിധ വാതകങ്ങളാലും ജലാംശങ്ങളാലും നിറഞ്ഞിരിക്കുന്നു. ഭുമിയിൽ നിന്നും 50 കി.മി. വരെയുള്ള ഉയരത്തില്‍ 78% നൈട്രജനും 21% ഓക്സിജനും, കൂടാതെ ചെറിയ അളവുകളില്‍ ആര്‍ഗോൺ ,കാര്‍ബണ്‍ഡൈഓക്സൈഡ്,നിയോണ്‍, ഹീലിയം, മീതൈല്‍ എന്നീ ക്രമത്തിൽ വാതകങ്ങളാല്‍ അന്തരീക്ഷമണ്ഡലം നിറഞ്ഞു നില്‍ക്കുന്നു.
നീരാവി തങ്ങിനില്‍ക്കുന്നത് ഭുമിയുടെ ഉപരിതലത്തിൽ നിന്ന് 12 കി.മി.വരെ ഉയരത്തില്‍ ആണ്. വളരെ ചെറിയ അംശം മാത്രമേ നീരാവി അന്തരീക്ഷത്തില്‍ ഉള്ളൂവെങ്കിലും അതിന്‍റെ പ്രാധാന്യം വളരെ വലുതാണ്. അന്തരീക്ഷത്തില്‍ ജലാംശം തങ്ങിനില്‍ക്കുന്നില്ലായെങ്കിൽ ഭൂമിയിൽ മഴയോ വെള്ളമോ ഇല്ലാതെവരും.. ഭൂമിയിലെ വെള്ളം അന്തരീക്ഷത്തില്‍തങ്ങിനിന്ന് അനന്തരം അതു തണുത്തു മഴയായോ ഐസ് ആയോ ഭൂമിയില്‍ വീഴുന്നു.
അന്തരീക്ഷമണ്ഡലം മുകളിലോട്ട് പോവുംതോറും പലവ്യത്യസ്ഥ മേഖലകളായി കാണപ്പെടുന്നു. നാല് പ്രധാന മേഖലകളായി അന്തരീക്ഷമണ്ഡലം വേര്‍തിരിക്കപ്പെടുന്നു.
- TROPOSPHERE
- STRATOSPHERE
- MESOSPHERE
- IONOSPHERE
- TROPOSHERE:
ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും തൊട്ട് മുകളിലുള്ള മേഖലയാണിത്. ഏകദേശം 8 കി.മി.മുതല്‍ 12 കി.മി.വരെയുള്ള ഉയരത്തില്‍നീരാവിയും പൊടിയും നിറഞ്ഞ ഈ മണ്‍ഡലം സ്ഥിതി ചെയ്യുന്നു. ഭൂമിയില്‍ നിന്നും ബാഷ്പീകരിക്കപ്പെട്ട ജലം അന്തരീക്ഷമണ്ഡലത്തിലേക്ക് ഉയര്‍ന്ന് തങ്ങി നിന്ന് രൂപം കൊള്ളുന്ന മേഘം കാണപ്പെടുന്നതിവിടെയാണ്. ഈ മണ്ഡലത്തിൽ ഉയരം കൂടും തോറും താപനില കുറയുന്നു. ഇയ്യോബിന്‍റെ പുസ്തകത്തിൽ യഹോവ ഇയ്യോബിനോട് ചോദ്യം ചോദിക്കുന്നു. അതായത് കല്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?(ഇയ്യോ.38:22). കല്മഴയുടെ ഭണ്ഡാരം ഈ മണ്ഡലങ്ങളിൽ എവിടെയെങ്കിലും ആകാം. കല്മഴ എന്നു പറയുന്നത് കല്ല് മഴയായി പെയ്യുന്നതല്ല, മറിച്ച് ഐസ് കട്ട കല്ല് പോലെ വീഴുന്നതാണ്. കല്മഴക്ക് ഇംഗ്ളിഷില്‍ HAIL എന്നാണ് പറയുന്നത്. ഇതിന്‍റെ അര്‍ത്ഥം യഥാക്രമം, ആലിപ്പഴം(സങ്കീ.18:12),നീര്‍ക്കട്ട(സങ്കീ.147:17)എന്നിങ്ങനെയാണ്.
- STRATOSPHERE
ഏതാണ്ട് 12 കി.മി. തുടങ്ങി 30 കി.മി.വരെ ഒരേതാപനിലയില്‍ നില്‍ക്കുന്ന ഒരു മണ്ഡലമാണിത്. നീരാവിയോ,പൊടിയോ, മേഘമോ,ഇവിടെയില്ല.ജറ്റു വിമാനങ്ങള്‍ ഈ മണ്ഡലത്തിൽ കൂടിയാണ് പോകുന്നത്.. സൂര്യനില്‍ നിന്ന് പുറപ്പെടുന്ന അള്‍ട്രാ വയലറ്റ് രശ്മികൾ മനുഷ്യന് ദോഷകരമാകാതെ തടഞ്ഞുനിര്‍ത്തുന്ന ഓസോണ്‍ പാളിക സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണ്.
- MESOSPHERE
ഭൂമിയില്‍ നിന്നും ഏകദേശം 80 കി.മി.വരെയുള്ള അന്തരീക്ഷ മണ്‍ഡലമാണിത്.വളരെ തണുപ്പുള്ള ഭാഗമാണിത്. കെമിക്കല്‍ റിയാക്ഷൻ നടക്കുന്ന മേഖലയാണിത്. കൂട്ടമായി വീഴുന്ന ഉല്‍ക്കകളെ ഭുമിയിൽ വീഴാതെ നശിപ്പിക്കുന്നത് ഈ മേഖലയില്‍ വച്ചാണ്.
- IONOSPHERE(അയണമണ്ഡലം)
ഉപരിതലത്തില്‍ നിന്ന് 80കി.മി.ഉയരം കഴിഞ്ഞുള്ള 400 കി.മി. ഭാഗമാണ് അയണ മണ്ഡലം എന്നറിയപ്പെടുന്ന ഈ ഭാഗം. തന്‍മാത്രകളെയും ആററത്തെയും അയണീകരിക്കുന്നു. തല്‍ഫലമായി വൈദ്യുത ശേഷിയുള്ള അണുക്കള്‍ ഉണ്ടാവുകയും ചെയ്യുന്നു.. റേഡിയോ തരംഗങ്ങൾ ഇവിടെ നിന്ന് നിക്ഷേപിക്കപ്പെടുന്നു. ഇടിയും മിന്നലും ഉണ്ടാകുന്നത് ഇവിടെ നിന്നാണ്. വേദപുസ്തകം 1ശമുവേല്‍ 2:10പറയുന്നു ദൈവം ആകാശത്തില്‍ നിന്ന് ഇടി വെട്ടിക്കുന്നു.
11. ദൈവം സൃഷ്ടിച്ച ആകാശത്തിന്‍റെയുംഭൂമിയുടെയും നശീകരണം
ദൈവം ഭുമിയെ സൃഷ്ടിച്ചു,മനുഷ്യന് പാര്‍പ്പാനായികൊടുത്തു.(ഉല്പ..1:1, 27-31), എന്നാല്‍ മനുഷ്യൻ പാപം ചെയ്തതിന്‍റെ ഫലമായി ഭൂമിശപിക്കപ്പെട്ടു. (ഉല്പ.3:17). അതിനാല്‍ സൃഷ്ടി ദ്രവത്വത്തിന്‍റെ ദാസ്യത്തിൻ കീഴിലായി(റോമ.8:20). ആകയാല്‍ ശാപത്തിൻ കീഴിലായ ഭൂമിയെയും ആകാശത്തെയും ദൈവം ന്യായം വിധിച്ചു തീയ്ക്ക് ഇരയാക്കി തീര്‍ക്കും. യേശുക്രിസ്തുവിന്‍റെ ദിവസം കള്ളനെപ്പോലെ വരുന്ന നാളിൽ, ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും. മൂല പദാര്‍ത്ഥങ്ങള്‍കത്തിയഴികയും ഭുമിയും അതിലുള്ള പണികളും വെന്തുപോവുകയും ചെയ്യും.(2പത്രൊസ്.3:7,11,12). യേശുക്രിസ്തു പറഞ്ഞു,ആകാശവും ഭുമിയും ഒഴിഞ്ഞുപോകും (മത്താ.24:35). ഹഗ്ഗായി 2:6 പറയുന്നു.ഇനി കുറഞ്ഞോന്ന് കഴിഞ്ഞിട്ട്ഞാന്‍ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും. സങ്കീര്‍ത്തനം 102:25,26 പറയുന്നു, പൂര്‍വ്വകാലത്ത് നീ ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശം നിന്‍റെ കൈകളുടെ പ്രവൃത്തി ആകുന്നു,അവ നശിക്കും,നീയോ നിലനില്‍ക്കും. അവയെല്ലാം വസ്ത്രം പോലെ പഴകിപ്പോകും, ഉടുപ്പ് പോലെ നീ അവയെ മാറ്റും. അവ മാറിപ്പോവുകയും ചെയ്യും. വെളിപ്പാട് 6:14പറയുന്നു, പുസ്തകച്ചുരുൾ ചുരുട്ടും പോലെ ആകാശം മാറിപ്പോയി, എല്ലാ മലയും ദ്വീപും സ്വസ്ഥാനത്ത് നിന്ന് ഇളകിയാടിപ്പോയി. വെളിപ്പാട് 20:12 പറയുന്നു, അവന്‍റെ സന്നിധിയിൽ നിന്ന് ഭൂമിയും ആകാശവും ഓടിപ്പോയി, അവയെ പിന്നെ കണ്ടില്ല. യെശയ്യാവ് 34:4പറയുന്നു, ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും,ആകാശവും ഒരു ചുരുള്‍പോലെ ചുരുണ്ടുപോകും.
ഇതിന് ശേഷം ദൈവം പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു(.യെശ.65:17-25). ഇത് സഹസ്രാബ്ദ വാഴ്ചയോടുള്ളബന്ധത്തിലുള്ള പുതിയ ആകാശവും പുതിയ ഭുമിയുമാണ്.
എന്നാല്‍ ആത്യന്തികമായി,ദൈവത്തിന്‍റെ വാഗ്ദത്തപ്രാകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിയ്ക്കുമായിട്ട് നാം കാത്തിരിക്കുന്നു. (2പത്രൊ,3:13)