ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന പാപങ്ങൾ

 266 total views

തിന്നരുത് എന്ന് കല്പിച്ച വ്യക്ഷഫലം തിന്നത് (ഉത്പ.3:17)
മനുഷ്യൻറെ ദുഷ്ടത(ഉൽപ.6:5)
മദ്യപാനം(1കൊരി.6:10, ഗലാ.5:19-21)
ദൈവത്തോടുള്ള എതിർപ്പ്(ഉൽപ.11:1-9)
വഞ്ചന(ഉൽപ.12:12-13 20:2, 26:7-8, 27:14-17)
വിദ്വോഷം(ഉൽപ.27:41,ഒ.നോ.ഗലാ.:20)
പ്രക്യതി വിരുദ്ധ ലൈംഗികത(ഉൽപ്പ.19, റോമ.1)
നിഷിദ്ധ സംഗമം(ഉൽപ.3:21-22, 1കൊരി.5)
മറ്റുള്ളവരുടെ അവകാശം തട്ടിയെടുക്കുക(ഉൽപ.25:29-34,27:35-36, 29:23-25)
നുണ പറയൽ(ഉൽപ്പ.26:7-8, 27:19-21)
അസൂയ(ഉൽപ്പ.31:1-2, 1ശമു.18:8-11, ഉൽപ്പ.37:11, റോമ.1:29, 2കൊരി.12:20)
ബലാത്സംഗം(ഉൽപ്പ.34:2, 2ശമു.13)
കൊല്ലുവാനുള്ള ഗൂഢാലോചന(ഉൽപ്പ.37:18-22)
പരിഹാസം(ഉൽപ്പ.37:19,സദൃ,17:5)
തട്ടികൊണ്ട് പോകൽ(ഉൽപ്പ.37:27-28,1തിമൊ.1:10)
വ്യഭിചാരം(ഉൽപ്പ.38:13-18, 2ശമു.11:4)
പിറുപിറുക്കൽ(പുറ.3:11 ഒ.നോ.)
മത്സരം(പുറ.6:9, സംഖ്യ.16)
കള്ളസാക്ഷ്യം(പുറ.20:16)
വിഗ്രഹാരാധന(പുറ.32:1-6, ന്യായാ. 2:11-13)
ദൈവനിന്ദ(ലേവ്യ24:10-23)
ദൈവത്തോടു അവജ്ഞ കാട്ടുക(സംഖ്യ.11:20)
സഭായോഗം ഉപേക്ഷിക്കുക (എബ്ര.10:24)
ദൈവത്തെ പ്രകോപ്പിക്കുക (ആവ.9:7-8,22. 32:16-21)
മോഹിക്കുക(യോശുവ.7 1രാജാ.21:1-4)
കവർച്ച (യോശു.7:21, 1കൊരി.6:9)
ദൈവത്തെ തള്ളിക്കളയുക (ന്യായാ.2:11-13)
ജാതികളുമായി സംഖ്യം ഉണ്ടാക്കുക( ന്യായാ.2:2)
അന്യദൈവങ്ങളെ നമസ്ക്കരിക്കുക (ന്യായാ.2:17)
ദൈവത്തിൻറെ വഴി വേഗത്തിൽ വിട്ടുമാറുക (ന്യായാ.2:17)
വഷളത്തം (ന്യായാ.2:19)
അന്യദേവൻമാരെ സേവിക്കുക (ന്യായാ.2:19, 3:6)
സ്വാർത്ഥത(ന്യായാ.2:19)
ദുശ്ശാഠ്യ നടപ്പ്(ന്യായാ.2:19)
ദൈവത്തെ മറക്കുക (ന്യായാ.3:7)
ദൈവത്തെ നിന്ദിക്കുക(1ശമു.2:17)
ദുരാഗ്രഹം(1ശമു.8:3)
കൈക്കൂലി വാങ്ങുക(1ശമു.8:3)
ന്യായം മറിച്ചു കളയുക(1ശമു.8:3)
യഹോവയുടെ വചനം തള്ളികളയുക (1ശമു.15:23)
മന്ത്രവാദം ചെയ്യുക (1ശമു.28)
ആരാധനയിൽ നിന്നും വഴി തെറ്റിക്കുക (1ശമു.22:1-4)
ദൈവജനത്തെ പല തരക്കാരായി വിഭജിക്കുക(1ശമു.22:1-4)
വെറുപ്പിൻറെ വിത്ത് വിതയ്ക്കുക (1ശമു.22:7)
ഭർത്താവിനെ നിന്ദിക്കുക (2ശമു.6:16-23)
മറ്റുള്ളവരെ മദ്യപിപ്പിക്കുക (2ശമു.11:12-13)
ദൈവത്തിൻറെ ശുശ്രൂഷകൻമാരുടെ സ്ഥാനം കൈയേൽക്കരുത് (1രാജാ.12:28-33)
ജാതികളുടെ ചട്ടം അനുസരിച്ച് നടക്കുക (2രാജാ.17:8)
ദൈവത്തെ കേൾക്കാതിരിക്കുക (2രാജാ.17:14)
കഠിന ഹൃദയം (2രാജാ.17:14, യെശ.3:7)
വ്യർത്ഥത (2രാജാ.17:15)
നരബലി നടത്തുക (2രാജാ.17:17)
പ്രശ്നം വക്കുക (2രാജാ.17:17)
ആഭിചാരം ചെയ്യുക (2രാജാ.17:17)
ഗ്രഹങ്ങളെ ആരാധിക്കുക (2രാജാ.17:16)
മുഹൂർത്തം നോക്കുക (2രാജാ.21:6)
ഭൂതാത്മാക്കളുമായി സംസർഗ്ഗം ചെയ്യുക (2രാജാ.21:6)
ലക്ഷണം പറയുന്നവരോട് ആലോചന നടത്തുക (2രാജാ. 21:6)
പാപം ചെയ്യാൻ പ്രേരിപ്പിക്കുക (2രാജാ.21:9)
തന്നെത്താൻ താഴ്ത്താതിരിക്കുക (2ദിന.7:14)
നിഗളം (2ദിന.26:16)
വിശുദ്ധ വസ്തുക്കളെ നശിപ്പിക്കുക (2ദിന.28:24)
ആരാധന സ്ഥലം അടച്ചിടുക (2ദിന.28:24)
ദൈവത്തിന് പുറം കാട്ടുക (2ദിന.29:6)
ദൈവചനത്തെ നിന്ദിക്കുക (2ദിന.36:16)
അനാദരവ് (2ദിന.36:16)
അന്യജാതിക്കാരുമായുള്ള വിവാഹം (എസ്രാ.9)
ദൈവത്തിൻറെ മാനത്തെ നിന്ദയാക്കുക (സങ്കീ.4:2)
മായയെ ഇച്ഛിക്കുക(സങ്കീ.4:2)
അവിശ്വസ്തത (സങ്കീ.5:9, 78:57)
അന്തരംഗത്തിലെ ദുഷ്ടത(സങ്കീ.5:9)
നിക്യഷ്ടമായ സംഭാഷണം(സങ്കീ.5:9)
മുഖസ്തുതി പറയുക(സങ്കീ.5:9,12:2-3)
നീതികേടും വഞ്ചനയും (സങ്കീ.7:14)
ബലാൽക്കാരം(സങ്കീ.7:16)
ദരിദ്രനെ പീഡിപ്പിക്കുക (സങ്കീ. 10:2)
നീതിമാൻമാർക്ക് കുടുക്ക് വക്കുക(സങ്കീ.10:2)
തിന്മ നിരൂപിക്കുക(സങ്കീ. 10:2)
മനോരഥത്തിൽ പ്രശംസിക്കുക(സങ്കീ.10:3)
മറ്റുള്ളവർക്ക് എതിരെ ഗൂഢാലോചന കഴിക്കുക(സങ്കീ.10:8)
മറ്റുള്ളവരുടെ നന്മ തട്ടിയെടുക്കുക(സങ്കീ.10:8)
ക്രൂരത (സങ്കീ.10:10)
ഇരുമനസ്സോടെ സംസാരിക്കുക(സങ്കീ.12:2)
വമ്പു പറയുക (സങ്കീ.12:3, 17:10)
എളിയവരെ പീഢിപ്പിക്കുക (സങ്കീ. 12:5)
മ്ളേച്ഛത പ്രവർത്തിക്കുക(സങ്കീ.14:1, 73:8)
നന്മയ്ക്ക് പകരം തിന്മ ചെയ്യുക (സങ്കീ.35:12)
മറ്റുള്ളവരുടെ ദുരവസ്ഥയിൽ സന്തോഷിക്കുക (സങ്കീ.35:15)
ദൈവഭയമില്ലായ്മ (സങ്കീ.36:1)
പൊങ്ങച്ചം പറയുക (സങ്കീ. 36:2)
തിന്മയ്ക്ക് കീഴടങ്ങുക (സങ്കീ. 36:3)
അകൃത്യം ചിന്തിക്കുക (സങ്കീ. 36:4)
തിന്മയെ സ്നേഹിക്കുക (സങ്കീ.36:4)
സമാധാനത്തിൽ ജീവിക്കാൻ അനുവദിക്കാതിരിക്കുക (സങ്കീ.55:20)
സഖ്യതാ ലംഘനം (സങ്കീ.55:20, 2തിമൊ.3:3)
ദുഷ്ടത പ്രവർത്തിക്കൽ (സങ്കീ.58:2)
ഭോഷ്കിൽ ഇഷ്ടപ്പെടുക (സങ്കീ.62:4)
മറ്റുള്ളവരിൽ ഭയം ഉളവാക്കുക (സങ്കീ.64:1)
ഹൃദയത്തിൽ അകൃത്യം കരുതുക (സങ്കീ.66:18)
ദൈവത്തെ പരീക്ഷിക്കുക(സങ്കീ.78:18,41,56)
രക്ഷയെ തിരസ്ക്കരിക്കുക(സങ്കീ.78:22)
ദൈവത്തെ ദുഖിപ്പിക്കുക(സങ്കീ.78:40)
ദൈവത്തെ മുഷിപ്പിക്കുക(സങ്കീ.78:41)
ഭോഷത്തരത്തിലോട്ട് വീണ്ടും തിരിയുക(സങ്കീ.85:8)
ധാർഷ്ട്യം സംസാരിക്കുക
നീതികേട് പ്രവർത്തിക്കുക
വിശുദ്ധൻമാരെ നശിപ്പിക്കുക
ദൈവത്തിൻറെ അവകാശത്തെ പീഡിപ്പിക്കുക
നിയമത്തെ ദുർവിനിയോഗം ചെയ്യുക
നീതിമാൻമാരെ നശിപ്പിക്കുക
ദൈവത്തിൻറെ അത്ഭുതങ്ങളെ ഗ്രഹിക്കാതിരിക്കുക
ദൈവത്തിൻറെ മഹാദയയെ മറന്നുകളയുക
ദൈവത്തിൻറെ പ്രവൃത്തികളെ മറന്നുകളയുക
ദൈവത്തെ അവഗണിക്കുക
മാംസത്തിനായി മോഹിക്കുക
നിയമാനുസൃതമല്ലാത്ത ബലികളെ തിന്നുക
പുതിയ പാപങ്ങളെ കണ്ട് പിടിക്കുക
മക്കളെ ഭൂതങ്ങൾക്ക് ബലി കഴിക്കുക
കാരണമില്ലാതെ വെറുക്കുക
നല്ല മനുഷ്യരെ അധിക്ഷേപിക്കുക
നല്ല മനുഷ്യരുടെ സ്നേഹത്തെ നിന്ദിക്കുക
സ്നേഹത്തിന് പകരം ദ്വോഷം പ്രവർത്തിക്കുക
ശപിക്കലിൽ പ്രിയപ്പെടുക
ഇടവിടാതെ യുദ്ധത്തിന് കൂട്ടം കൂടുക
പാപികളുടെ കൂടെ നടക്കുക
പരിഹാസത്തിൽ സന്തോഷിക്കുക
പരിജ്ഞാനത്തെ വെറുക്കുക
ദൈവത്തിൻറെ ആലോചനയെ തിരസ്ക്കരിക്കുക
ശാസനയെ നിരസിക്കുക
ദൈവത്തിൻറെ നിയമം മറന്നുകളയുക
വക്രത
കണ്ണിമകൊണ്ട് സംജ്ഞകാട്ടൽ
ഗർവത്തോടെ നോക്കുക
സുഖം തേടി അലഞ്ഞു നടക്കൽ
മോഹപരവശയും തന്നിഷ്ടക്കാരിയും ആയി നടക്കുക
കൂട്ടുകാരനെ നിന്ദിക്കുക
മാതാപിതാക്കളെ നിന്ദിക്കുക
വ്യാജ അധരങ്ങൾക്ക് ചെവികൊടുക്കുക
ദുഷ്ടനെ നീതികരിക്കുക
നീതിമാനെ കുറ്റം വിധിക്കുക
ദൈവത്തിൽ കുറ്റം കണ്ടെത്തുക
മദ്യപാന ആസക്തി
വിഡ്ഢിത്തവും ഭ്രാന്തും ഭോഷത്ത്വവും അറിവാൻ മനസ് വക്കരുത്
പാപത്തിൽ സന്തോഷിക്കുവാനും ഭോഷത്തരം പിടിച്ചുകൊള്ളാൻ മനസിൽ നിരുപിക്കരുത്
വീഞ്ഞിനും മദ്യപാനത്തിനും മനസ് വെക്കരുത്
ധനം,സംഗീതം,പാട്ട്,ഈ കാര്യങ്ങളിൽ അത്യാനന്ദം കണ്ടെത്താൻ മനസ് വക്കരുത്
കടിഞ്ഞാണില്ലാത്ത മോഹങ്ങൾക്കും രാഗങ്ങൾക്കും സ്വയത്തെ ഏൽപ്പിച്ചു കൊടുക്കരുത്
സ്വന്തം കൈവേലയെ ആരാധിക്കരുത്
പശ്ചാത്തപിക്കാതിരിക്കുന്നത്
അനീതിപരമായ നീതി ഉണ്ടാക്കൽ
അനീതി
കപടഭക്തി
ഭോഷത്തം സംസാരിക്കുക
ദൈവവചനത്തെ നിരസിക്കുക
ദുഷ്ടതയിൽ ആശ്രയിക്കുക
നിർബന്ധ ബുദ്ധി
മന്ത്രവാദത്തിന് അടിമ ആകുക
സ്വന്ത വിചാര പ്രാകാരം നടക്കുക
അശുദ്ധവസ്തുക്കളെ ഭക്ഷിക്കുക
വ്യക്തിപരമായ വിശുദ്ധിയിൽ പ്രശംസിക്കുക
മായയുടെ പിന്നാലെ പോവുക
യഹോവയെ അന്വോഷിക്കുന്നത് നിരസിക്കുക
ബാൽ മുഖാന്തരം പ്രവചിക്കുക
പ്രയോജനമില്ലാത്തവയോട് ചേർന്ന് നില്ക്കുക
വേശ്യയായി കിടക്കുക
ദുഷ്ടത പഠിപ്പിക്കുക
തെറ്റു തിരുത്തുന്നത് നിരസിക്കുക
വ്യാജ ദേവൻമാരുടെ പേരിൽ സത്യം ചെയ്യുക
വിശ്വാസ വഞ്ചന കാട്ടുക
ബുദ്ധഹീനതയും മൂഢതയും
പാപം ചെയ്യുന്നതിന് പതിയിരിക്കുക
ദുഷടമനുഷ്യരെ സഹിക്കുക
കുടുക്കു വച്ചു മറ്റുള്ളവരെ പാപത്തിൽ വീഴിക്കൽ
ദൈവത്തോട് മറുപടി പറയാൻ വൈമുഖ്യം കാണിക്കുക
വ്യാജം പ്രവർത്തിക്കുക
ഭോഷ്കിൽ ആശ്രയിക്കുക
കള്ളസത്യം ചെയ്യുക
പാപത്തോട് വിധേയത്വം പ്രഖ്യാപിക്കുക
മനപൂർവ്വമുള്ള അജ്ഞത
അനുസരണക്കേട്
ഹൃദയത്തിൻറെ ശാഠ്യം അനുസരിച്ച് നടക്കുക
ദൈവത്തിന് എതിരെ ഗൂഢാലോചന കഴിക്കുക
ഭോഗാസക്തിയോടെ പെരുമാറുക
അനീതിയിൽ സന്തോഷിക്കുക
ദൈവവചനം പ്രസംഗിക്കുന്നത് തടയുക
ദൈവവചനത്തെ ചോദ്യം ചെയ്യുക
സ്വന്തം നിരൂപണം അനുസരിച്ച് നടക്കുക
മാനഹാനി ഉണ്ടാക്കുക
ഇടവിടാതെ യുദ്ധത്തിന് കൂട്ടം കൂടുക
വ്യാജപ്രവാചകൻമാരെ സഹിക്കുക
ഇടയൻമാർ ആടുകളെ ചിതറിക്കുകയും നശിപ്പിക്കുകയും ചെയ്യുക
ദൈവജനത്തെ തെറ്റിച്ചുകളയുക
ഭോഷ്ക്ക് പ്രചരിപ്പിക്കുക
ദൈവത്തിന് വിരോധമായി ദ്രോഹം സംസാരിക്കുക
സത്യപ്രവാചകൻമാരായി അഭിനയിക്കുക
സ്വന്തം സൌന്ദര്യത്തിൽ ആശ്രയിക്കുക
സ്വന്തം കൂട്ടാളിയോട് അവിശ്വസ്തത കാണിക്കുക
നീതിയിൽ നിന്നും പിന്തിരിയുക
അനാഥമാരെയും വിധവകളെയും ഉപദ്രവിക്കുക
പണയം പിടിച്ചു വയ്ക്കുക
ആതിഥ്യ മര്യാദയില്ലായ്മ
ദൈവത്തെ അകറ്റുക
സ്വന്തം നീതിയിൽ ആശ്രയിക്കുക
കർത്തവ്യ നിർവ്വഹണത്തിലെ പരാജയം
ദൈവത്തിൻറെ ആലയം അശുദ്ധമാക്കുക
അക്യത്യത്തിനായിട്ട് ആഗ്രഹിക്കുക
വിഗ്രഹങ്ങളോട് അരുളപ്പാട് ചോദിക്കുക
വടികൊണ്ട് ലക്ഷണം പറയുക
പ്രാർത്ഥനയില്ലായ്മ
ദുഷ്ടതയോടെ പെരുമാറുക
കൊള്ളയടിക്കൽ
ദോഷം നിരൂപിക്കൽ
നിയന്ത്രിക്കാൻ കഴിയാത്ത നാവ്
കഴിഞ്ഞ കാല മനോഭാവത്തിലായിരിക്കുക
തെറ്റായി നയിക്കപ്പെടുന്നതിന് സ്വയം അനുവദിക്കൽ
അവിശുദ്ധ കൂട്ടുകെട്ട്
സ്വയം നശിപ്പിക്കൽ
ബുദ്ധിയില്ലാതെ പ്രവർത്തിക്കുക
മനുഷ്യരെ വിൽക്കൽ
സാധുവിൻറെ വഴി മറിച്ചുകളയുക
പ്രസംഗിക്കുന്നത് വിലക്കുക
പ്രസംഗകരെ ദ്വോഷിക്കുക
നീതിമാനെ ക്ളേശിപ്പിക്കുക
ദരിദ്രൻമാരുടെ ന്യായം മറിച്ചുകളയുക
സ്വയം വിഡ്ഢിയായി ന്യായവിധി ഉണ്ടാകില്ല എന്ന് വിശ്വസിക്കുക
ആഢംബര സമൃദ്ധിയിലും പാപത്തിലും ജീവിക്കുക
മനസാക്ഷിയെ കഠിനപ്പെടുത്തുക
മിഥ്യാവസ്തുവിൽ സന്തോഷിക്കുക
അത്യാവശ്യക്കാരനെ ചൂഷണം ചെയ്യുക
ദരിദ്രനെ പരാജയപ്പെടുത്തുക
പാപത്തിനായി ആഗ്രഹിക്കുക
കൈകൂലി വാങ്ങി ന്യായം വിധിക്കുക
ശുശ്രൂഷകൻമാർ കൂലിക്ക് ഉപദേശിക്കുക
പ്രവാചകൻമാർ പണത്തിന് പ്രവചിക്കുക
നന്മയെ വെറുക്കുകയും തിന്മയെ സ്നേഹിക്കുകയും ചെയ്യുക
ന്യായവിധിയെ വെറുക്കുക
സകല നീതിയെയും വളച്ചുകളയുക
കവർച്ചയും സാഹസവും
കലഹിക്കൽ
ദൈവത്തെ ഭോഷ്ക്ക് പറയുന്നവനാക്കൽ
ദൈവത്തിൻറെ നാമത്തെ നിന്ദിക്കൽ
മലിന യാഗങ്ങളെ അർപ്പിക്കുക
യഹോവയുടെ മേശയെ നിന്ദിക്കുക
ദൈവത്തിൻറെ പരിശുദ്ധിയെ നിന്ദിക്കുക
ദൈവത്തെ കൊള്ളയടിക്കൽ
പാപത്തെ മൂടിവക്കുക
വാക്കുകളാൽ യഹോവയെ മുഷിപ്പിക്കുക
ദൈവത്തോട് എതിർത്ത് നിൽക്കുക
കുഞ്ഞുങ്ങളുടെ കൂട്ടക്കൊല
കാണിക്കാനുള്ള പ്രാർത്ഥന
പ്രാർത്ഥനകളിലെ ജല്പനം
ക്ഷമിക്കാതിരിക്കുക
ആകുലതയും അസ്വസ്ഥതയും പ്രകടിപ്പിക്കൽ
പരിശുദ്ധാത്മാവിൻറെ പ്രവർത്തിയെ സാത്താൻറെ പ്രവർത്തിയാണ് എന്ന് പറയുക
പ്രതികാരം ചെയ്യുവാൻ ശ്രമിക്കുക
ദുരുപദേശം പഠിപ്പിക്കുക
ദൈവത്തെ ശാസിക്കുക
ദയയില്ലായ്മ
സമ്പത്തിനെ ആരാധിക്കുക
കൂലിയെ കുറിച്ച് പിറുപിറുക്കുക
സ്ഥാനമാനത്തിന് വേണ്ടിയുള്ള സ്വയ പരിശ്രമം
സഹോദരങ്ങൾക്കിടയിലെ അസൂയ
ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ കൊണ്ട് നിർവ്വഹിപ്പിക്കുക
സ്വന്തം പുകഴ്ചയ്ക്കായി പ്രവർത്തിക്കുക
മുഖ്യാസനങ്ങളെ ആഗ്രഹിക്കുക
മാനുഷിക പുകഴ്ചയെ ആഗ്രഹിക്കുക
മാനുഷിക പദവികളെ ആഗ്രഹിക്കുക
മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചുകളയുക
കപട ജീവിതം നയിക്കുക
മനുഷ്യനെ പാപിയാക്കുന്നതിൽ എരിവ്
അത്യവശ്യമില്ലാത്തകാര്യങ്ങളിൽ വിട്ട് വീഴ്ചയും ധാർമ്മികകാര്യങ്ങളിൽ അയവും
ബാഹ്യകാഴ്ചയ്ക്ക് തീക്ഷണത. എന്നാൽ ആന്തരീക ശുദ്ധീകരണത്തിന് അങ്ങനെ അല്ല
ദുരഭിമാനം
ഒരുക്കമില്ലായ്മ
ജാഗ്രതയില്ലായ്മ
വ്യാപാരത്തിലെ അലസത
വിശ്വസിച്ച് ഏൽപ്പിച്ചതിൽ അവിശ്വസ്തത
ക്രിസ്തുവിനെ തള്ളിപ്പറയൽ
ക്രിസ്തുവിൻറെ പുനരുത്ഥാനത്തെ നിഷേധിക്കുക
നേതൃത്വത്തിന് വേണ്ടിയുള്ള മത്സരം
സത്യത്തിൻറെ നേരെയുള്ള മനപ്പൂർവ്വമായ അന്ധത
യേശുവിനെ ഒറ്റിക്കോടുക്കൽ
പരിശുദ്ധാത്മാവിനോട് വ്യാജം കാണിക്കുക
ശാഠ്യക്കാരായിരിക്കുക
ക്രിസ്ത്യാനികളെ രക്തസാക്ഷികളാക്കുക
പരിശുദ്ധാത്മാവിനെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുക
സുവിശേഷത്തോടുള്ള എതിർപ്പ്
ദൈവത്തെ മഹത്വീകരിക്കാതിരിക്കുന്നത്
നന്ദിയില്ലായ്മ
ജ്ഞാനിയെന്ന ഭാവം
മോഹങ്ങൾക്ക് കീഴടങ്ങുക
ദൈവത്തിൻറെ തേജസിനെ മാറ്റിക്കളയുക
സത്യത്തെ വ്യാജമാക്കുക
സൃഷ്ടിതാവിനേക്കാൾ സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുക
അവമാന രാഗങ്ങൾ
പരസംഗം
പിണക്കം
കൊലപാതകം
തർക്കം
അപവാദം പരത്തുക
കുശുകുശുക്കൽ
ഏഷണി പറയൽ
നിഷ്ഠൂരത
ആത്മപ്രശംസ
പുതുദോഷ സങ്കല്പം
മാതാപിതാക്കളെ അനുസരിക്കാതിരിക്കുക
വാത്സല്യമില്ലായ്മ
ദുർബുദ്ധി
അവിശ്വാസം
ശപിക്കലും കൈപ്പും
ഭിന്നത
പുരുഷകാമികൾ
ചീത്തപറയൽ
പിടിച്ചുപറിക്കൽ
കപടമായ ക്രിസ്തീയ പ്രവർത്തനം
ക്രോധം
ഈർഷ്യ
അശുദ്ധി
ദുഷ്കാമം
സുവിശേഷം വളച്ചൊടിക്കൽ
ജഢത്തെ അനുസരിച്ച് ജീവിക്കൽ
ഗർവ്വ് കാട്ടൽ
ക്യപയിൽ നിന്ന് വീണുപോവുക, പിൻമാറ്റം
ദ്രവ്യാഗ്രഹം
ദുശ്ചിന്ത
ചതി
ദുഷ്ക്കർമ്മം
വിടക്കുകണ്ണ്
ദൂഷണം
അഹങ്കാരം
മൂഢത
സ്വയഭോഗികൾ
വാവിഷ്ഠാണക്കാർ
ജാരശങ്ക
ദ്വന്ദപക്ഷം
വെറിക്കൂത്ത്
കൈപ്പ്
കൂറ്റാരവം
ചീത്തത്തരം
പൊട്ടച്ചൊൽ
കളിവാക്ക്
വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി
ദുർന്നടപ്പ്
അതിരാഗം
ദുർമ്മോഹം
വിഗ്രഹാരാധനയായ അത്യാഗ്രഹം
വായിൽ നിന്നുവരുന്ന ദൂഷണം
ദൃഷ്ടി സേവ
ബാഹ്യൻമാർ
പിതൃഹന്താക്കൾ
മാതൃഹന്താക്കൾ
പുരുഷമൈഥുനക്കാർ
നരമോഷ്ടാക്കൾ
വായാടിത്തം
പരകാര്യത്തിൽ ഇടപെടുക
വീടു തോറും നടന്നു മിനക്കെടുക
ശണ്ഠ
ദുസംശയം
വ്യർത്ഥവാദം
ഇണങ്ങാത്തവർ
സൽഗുണദ്വോഷികൾ
ഭീരുത്വം
അറെക്കപ്പെട്ടവർ
ക്ഷുദ്രക്കാർ

Author: JOHNSON G VARGHESE

Hi, I am Johnson G Varghese, Pastor and Bible Teacher @ Church of God in India, Living at Kerala,Kollam Dist.
0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments