യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെയുള്ള അബ്രഹാമിൻറെ കൂടാരവാസം

2,845 Views

വചന ധ്യാനം–എബ്രായർ 11:9

“വിശ്വാസത്താല്‍ അബ്രഹാം വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തിന് കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ട് ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു”. (Heb.11:9)
അബ്രഹാമിന് യിസ്ഹാക്ക് ജനിക്കുമ്പോള്‍ 100 വയസ്.(ഉല്പ.21:5).യിസ്ഹാക്ക് തന്‍റെ 40 മത്തെ വയസില്‍ കല്യാണം കഴിച്ചു.(ഉല്പ.25:20)ആ സമയം അബ്രഹാമിന് 140 വയസായി.യിസ്ഹാക്ക് കല്യാണം കഴിച്ച് 20 കൊല്ലം കഴിഞ്ഞാണ് യാക്കോബ് ജനിക്കുന്നു.(ഉല്പ.25:26). അതായത് യിസ്ഹാക്കിന് അപ്പോള്‍ 60 വയസും അബ്രഹാമിന് 160 വയസ്സും. അബ്രഹാം മരിച്ചപ്പോള്‍ അബ്രഹാമിന് 175 വയസ്.(ഉല്പ.25:7).  അപ്പോൾ യിസ്ഹാക്കിന് 135 വയസ്സും കൊച്ചുമകനായ യാക്കോബിന് അപ്പോള്‍ 15 വയസ്സും. കുറിവാക്യപ്രകാരം അബ്രാഹാം തന്‍റെ മകനായ യിസ്ഹാക്കിൻറെ 75 വയസ് വരെയും  കൊച്ചുമകനായ യാക്കോബിന്‍റെ 15 വയസ് വരെയും   മകനോടും കൊച്ചുമകനോടും ഒന്നിച്ചാണ് കൂടാരങ്ങളില്‍ പാര്‍ത്തിരുന്നത്.

Leave a Reply

Your email address will not be published.